Homeജീവചരിത്രം
Archive

അറേബ്യയിലെ മക്കയില്‍ ഖുറൈഷി ഗോത്രത്തിലെ ഹാശിം കുടുംബത്തില്‍ അബ്ദുല്‍ മുത്തലിബിന്റെ മകന്‍ അബ്ദുല്ലയുടെയും വഹബിന്റെ മകളായ ആമിനയുടേയും മകനായി ഹിജ്‌റക്ക് അന്‍പത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്രിസ്ത്വാബ്ദം 571 ഏപ്രില്‍ 20 റബ്ബീഉല്‍ അവ്വല്‍ 12 നായിരുന്നു മുഹമ്മദ് നബി ജനിച്ചത്. (ഏപ്രില്‍ 22 നാണെന്നും റബീഉല്‍ അവ്വല്‍ 9 നാണെന്നും അഭിപ്രായമുണ്ട്്്). വ്യാപാരാവശ്യങ്ങള്‍ക്കായി സിറിയയിലേക്ക് പോയ തിരുമേനിയുടെ പിതാവ് അബ്ദുല്ല തിരിച്ച് വരുന്ന

ഹുദൈബിയ സന്ധി ലംഘനം ഹുദൈബിയ സന്ധിപ്രകാരം അറബ് ഗോത്രങ്ങള്‍ക്ക് മുസ് ലിംകളുമായോ ഖുറൈശികളുമായോ അവര്‍ ഇഛിക്കുന്നവരുമായി സന്ധിചെയ്യാനുള്ള അവകാശം അംഗീകരിക്കപ്പെട്ടിരുന്നു. ഇതനുസരിച്ച് ഖുസാഅ ഗോത്രം മുസ്‌ലിംകളുടെ പക്ഷത്തും ബക്കര്‍ ഗോത്രം ഖുറൈശികളുടെ പക്ഷത്തും ചേര്‍ന്നു. പക്ഷെ, അവര്‍ക്കിടയിലെ മുന്‍കാല വൈരാഗ്യം പൊട്ടിപ്പുറപ്പെടുകയും ബക്കര്‍ ഖുസാഅയെ ആക്രമിക്കാന്‍ രംഗത്ത് വരികയും ചെയ്തു. തങ്ങളെ സഖ്യകക്ഷിയെന്ന നിലക്ക് ഖുറൈശികള്‍ ഇതിന് എല്ലാവിധ പിന്തുണയും സഹായവും നല്‍കി. ഇതോടെ,

ഖൈബറിലെ ജൂതന്മാരുടെ വര്‍ധിച്ചുവരുന്ന കുല്‍സിത സംരംഭങ്ങള്‍ അവസാനിപ്പിക്കാനായി നബിതിരുമേനി ഖൈബര്‍ ആക്രമണത്തിനുള്ള സജ്ജീകരണങ്ങള്‍ ആരംഭിച്ചു. ജൂതന്മാരുടെ ആക്രമണ ഭീഷണി തടയാന്‍ സ്വയം മദീനയില്‍ നിന്ന് പുറപ്പെട്ടു. ഹിജ്‌റ 7-ാം വര്‍ഷം മുഹര്‍റത്തിലായിരുന്നു ഈ സംഭവം. ഈ ആക്രമണത്തില്‍ തിരുമേനിയോടൊപ്പമുണ്ടായിരുന്നത് 1600 പേരടങ്ങിയ ഒരു സൈന്യമായിരുന്നു. 200 കുതിരപ്പടയാളികളും ബാക്കി കാലാള്‍പ്പടയും. ഖൈബറില്‍ 6 കോട്ടകളുണ്ടായിരുന്നു. അവയില്‍ 20,000 പടയാളികളും. ഖൈബറിലെത്തിയ നബിതിരുമേനി  ജൂതന്മാര്‍ ഒരു

നബി തിരുമേനിയുടെ വംശപരമ്പരയ്ക്ക് മൂന്ന് ഭാഗങ്ങളുണ്ട്.  1. ചരിത്രകാരന്മാരും വംശപാരമ്പര്യ വിജ്ഞാനീയരും  അംഗികരിക്കുന്നതാണ്. ഇത് അദ്‌നാന്‍ വരെയെത്തുന്നു.  2 സംശയാസ്പദമെന്നും ശരിയെന്നും അഭിപ്രായമുള്ളവയാണ്. അത്, അദ്‌നാന്‍ മുതല്‍ ഇബ്‌റാഹീം (അ) വരെയാണ്.  3.നിരവധി അഭിപ്രായ ഭിന്നതകളുള്ളത്. ഇത്, ഇബ്‌റാഹീം(അ) മുതല്‍ ആദം നബി വരെ എത്തുന്നത്. ഓരോന്നിന്റെയും വിശദീകരണം താഴെ ചേര്‍ക്കുന്നു. ഒന്നാം ഭാഗം: (മുഹമ്മദ് മുതല്‍ അദ്‌നാന്‍ വരെ എത്തുന്ന പിതാക്കളുടെ പരമ്പര) മുഹമ്മദ്, അബ്ദുല്ല, അബ്ദുല്‍

ഹിജ്‌റ 11-ാം വര്‍ഷം സ്വഫര്‍ 18-ഓ 19-ഓ അണ് തിയ്യതി. അന്ന് തിരുമേനിയുടെ ആരോഗ്യനില അല്‍പം മോശമായി. ബുധനായ്ചയായിരുന്നു അത്. തിങ്കളാഴ്ച രോഗം മൂര്‍ച്ഛിച്ചു. ദേഹശക്തിയുളളേടത്തോളം തിരുമേനി പ്ള്ളിയില്‍ വന്നു നമസ്‌കാരം നിര്‍വഹിച്ചുകൊണ്ടിരുന്നു. മഗരിബായിരുന്നു തിരുമേനി ഏറ്റവും ഒടുവില്‍ നിര്‍വഹിച്ച നമസ്‌കാരം. തലവേദന മൂലം കൈലേസ് കെട്ടിയാണ് പള്ളിയില്‍ വന്നത്. നമസ്‌കാരത്തില്‍, ' വല്‍മുര്‍സലാത്ി, പാരായണം ചെയ്തു. ഇശായുടെ സമയമായപ്പോള്‍ ക്ഷീണം വര്‍ദ്ധിച്ചു.

ഹജ്ജ് യാത്ര ഹിജ്‌റ 10-ാം വര്‍ഷം നബി ഹജ്ജ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതായി പ്രസ്താവിച്ചു. പ്രസ്തുത വര്‍ഷം ദുല്‍ഖഅ്ദ് മാസത്തില്‍ നബിതിരുമേനി ഹജ്ജിന് പുറപ്പെടുകയാണെന്ന് പ്രഖ്യാപനമുണ്ടായി. ഈ വാര്‍ത്ത അറേബ്യ മുഴുവന്‍ പ്രചരിച്ചു. ഈ അസുലഭ നിമിഷങ്ങളില്‍ തിരുനബിയുടെ കൂടെ ഹജ്ജ് നിര്‍വഹിക്കാനുള്ള ഭാഗ്യം കരസ്ഥമാക്കുക എന്ന ആഗ്രഹത്തോടെ അറബികള്‍ മുഴുവന്‍ ആവേശരിതരായി പുറപ്പെട്ടു. ദുല്‍ഖഅദ് അവസാന തിയ്യതികളില്‍ തിരുമേനി മദീനയില്‍ നിന്ന് യാത്രയായി. ദുല്‍

റോമാ സാമ്രാജ്യവുമായുള്ള സംഘട്ടനം അറേബ്യയുടെ ഉത്തരഭാഗത്ത് ഏഴാം നൂറ്റാണ്ടിലെ ലോകത്തെ പ്രബലശക്തികളിലൊന്നായിരുന്ന റോമിന്റെ വന്‍ സാമ്രാജ്യമായിരുന്നു. ഈ സാമ്രാജ്യവുമായി മക്കാവിജയത്തിനു മുമ്പ് സംഘട്ടനമൊന്നുമുണ്ടായിരുന്നില്ല.  നേരത്തെ ചില പ്രബോധനശ്രമങ്ങള്‍ നടന്നിരുന്നുവെങ്കിലും അവിടെ ഇസ്‌ലാമിന് കൂടുതല്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല. അറബ് ലോകത്തെപ്പോലെ റോമിലും ഇസ്‌ലാമിക ശബ്ദം ഉയര്‍ന്നുകേള്‍ക്കാന്‍ പ്രവാചകന്‍ ആഗ്രഹിച്ചു. ഫതഹുമക്കയും ഹുനൈനും കഴിഞ്ഞ് മദീനയിലെത്തിയപ്പോള്‍ റോമക്കാര്‍ ഇസ്‌ലാമിനെതിരെ സൈനിക സമാഹരണം നടത്തുന്നതായി പ്രവാചകന് വിവരം കിട്ടി.

മക്കാ വിജയത്തിന്റെ പ്രതികരണം മക്കാവിജയത്തോടെ അറേബ്യയിലെ ബഹുദൈവാരാധനയുടെ കോട്ടക്കൊത്തളങ്ങള്‍ തര്‍ന്നടിഞ്ഞു. ബഹുഭൂരിഭാഗം അറബ് ഗോത്രങ്ങളും വിശുദ്ധ ഇസ്‌ലാമിന്റെ സത്യസന്ദേശം ഏറ്റുപിടിച്ചു. അപ്പോഴും ചില ഗോത്രങ്ങള്‍ ഇസ്‌ലാമിനോട് തങ്ങളുടെ ആദ്യകാല ശത്രുത വെച്ചുപുലര്‍ത്തുന്നുണ്ടായിരുന്നു. അതില്‍ പ്രധാനമായിരുന്നു ഹവാസിന്‍, സഖീഫ് ഗോത്രങ്ങള്‍. ഖുറൈശ് കഴിഞ്ഞാല്‍ സ്ഥാനത്തില്‍ രണ്ടാമതു നില്‍ക്കുന്ന അറേബ്യയിലെ പ്രമുഖ ഗോത്രമായിരുന്നു ഹവാസിന്‍. അതുകൊണ്ടുതന്നെ, എന്നും അവ പരസ്പരം മത്സരത്തിലായിരുന്നു. ഖുറൈശ് കീഴ്‌പ്പെടുന്നതിന് കീഴ്‌പ്പെട്ടുകൊടുക്കാന്‍ അത്

/