Homeപുസ്തകങ്ങള്‍
Archive

മുഹമ്മദ് നബിയുടെ ജീവിതം അടയാളപ്പെടുത്തുന്ന കൃതികള്‍ അനേകമുണ്ട് മലയാളത്തില്‍. സ്വതന്ത്ര രചനകളും വിവര്‍ത്തനങ്ങളും ലേഖനസമാഹാരങ്ങളുമെല്ലാമുണ്ടതില്‍. അവയില്‍ ചിലതിനെ നേരത്തെ പരിചയപ്പെടുത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയാണിവിടെ:   11.    ദയാനിധിയായ ദൈവദൂതന്‍ രചന: ടി.കെ ഇബ്‌റാഹീം പ്രസാധനം: മാതൃഭൂമി ബുക്‌സ് വില: 200.00 ശാന്തിയുടെയും സാഹോദര്യത്തിന്റെയും സന്ദേശം ലോകത്തിനു മുന്നില്‍ അവതരിപ്പിച്ച മുഹമ്മദ് നബിയുടെ ജീവിതത്തെയും പ്രബോധനം ചെയ്ത തത്വങ്ങളെയും സമഗ്രമായി വിശകലനം ചെയ്യുന്ന ശ്രദ്ധേയ പഠനം. എല്ലാ വിഭാഗീതകള്‍ക്കുമതീതമായി മതസൗഹാര്‍ദത്തിനും മാനവഐക്യത്തിനും പ്രചോദനമേകുന്ന

മുഹമ്മദ് നബിയുടെ ജീവിതം അടയാളപ്പെടുത്തുന്ന കൃതികള്‍ അനേകമുണ്ട് മലയാളത്തില്‍. സ്വതന്ത്ര രചനകളും വിവര്‍ത്തനങ്ങളും ലേഖനസമാഹാരങ്ങളുമെല്ലാമുണ്ടതില്‍. അവയില്‍ ചിലതിനെ ഇവിടെ പരിചയപ്പെടത്താം:   1. മുഹമ്മദ് മനുഷ്യസ്‌നേഹത്തിന്റെ പ്രവാചകന്‍ രചന: നഈം സിദ്ധീഖി വിവര്‍ത്തനം: കെ.ടി ഹുസൈന്‍, അബ്ദുര്‍റഹ്മാന്‍ കൊടിയത്തൂര്‍ പ്രസാധനം: ഐ.പി.എച്ച് കോഴിക്കോട് വില: 390.00 പ്രവാചകനെ കുറിച്ച് ആധുനിക കാലത്ത് രചിക്കപ്പെട്ട ക്ലാസിക് കൃതികളിലൊന്നായ മുഹ്‌സിനെ ഇന്‍സാനിയ്യത്തിന്റെ (ഉര്‍ദു) മലയാള പരിഭാഷ. മനുഷ്യര്‍ക്കു വേണ്ടി ജീവിച്ച മനുഷ്യന്റെ കഥ എന്ന നിലയില്‍

ഹബീബായ മുഹമ്മദ് (സ) യെക്കുറിച്ച് വിവിധ ഭാഷകളില്‍ ധാരാളം ജീവചരിത്ര ഗ്രന്ഥങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ട്. ഖുര്‍ആനും ഹദീസും കഴിഞ്ഞാല്‍ അവിടത്തോടുള്ള അനുരാഗത്താല്‍ എഴുതപ്പെട്ട ആ ഗ്രന്ഥങ്ങളിലൂടെയാണ് നാം ഹബീബിനെ വായിക്കുന്നത്, ആ മഹാന്റെ ജീവിതത്തെ തൊട്ടറിയുന്നത്. സ്വപ്നദര്‍ശനത്തിലൂടെയെങ്കിലും തിരുനബിയെ ഒരു നോക്ക് കാണാനുളള നമ്മുടെ ആഗ്രഹങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നതും ഈ ജീവചരിത്ര ഗ്രന്ഥങ്ങളാണ്. അവിടത്തെ ജീവിതം അനുധാവനം ചെയ്യാന്‍ വെമ്പല്‍ കൊള്ളുന്നവര്‍ക്കും നല്ല കൂട്ടുകാര്‍

പ്രമുഖ പാകിസ്താനി സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന നഈം സിദ്ദീഖി ഉര്‍ദുവില്‍ രചിച്ച മുഹ്‌സിനെ ഇന്‍സാനിയത്ത് എന്ന പ്രവാചക ചരിത്രഗ്രന്ഥത്തിന്റെ മലയാള വിവര്‍ത്തനമാണിത്. പ്രവാചക ചരിത്രത്തില്‍ ആധുനിക കാലത്ത് രചിക്കപ്പെട്ട ക്ലാസിക് രചനകളിലൊന്നാണ് മുഹ്‌സിനെ ഇന്‍സാനിയത്ത്. പ്രവാചക ജീവിതത്തെ ആസ്പദമാക്കി നിരവധി ഗ്രന്ഥങ്ങള്‍ മലയാളത്തിലടക്കം രചിക്കപ്പെട്ടിട്ടുണ്ട്. അവയോരുന്നിനും വ്യത്യസ്ത സവിശേഷതകളാണ് ഉള്ളത്. ശാസ്ത്രീയമായ ജീവചരിത്ര രചനയുടെ എല്ലാ ചേരുവകളും ഉള്‍ചേര്‍ന്ന ഹൈക്കലിന്റെ മുഹമ്മദ് പോലുള്ള അക്കാദമിക്

ഇസ്‌ലാമിനെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നതിലും അതിന്റെ പ്രവാചകന്‍ മുഹമ്മദി(സ)ന്റെ സ്വഭാവഗുണങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതിലും, ചില ദുഷ്ടര്‍ വ്യാപരിച്ചു കൊണ്ടിരിക്കുന്ന ഒരു കാലത്ത്, പ്രവാചക ജീവിത യാഥാര്‍ത്ഥ്യം മനസ്സിലാക്കിയ എത്രയോ ആളുകള്‍, പ്രസ്തുത തെറ്റിദ്ധാരണകള്‍ അകറ്റാനായി രംഗത്തു വരികയാണ്. യഥാര്‍ത്ഥ പ്രവാചക ജീവിതത്തെയും സത്യ സന്ദേശത്തെയും ഉയര്‍ത്തി കാട്ടുന്ന പുസ്തകങ്ങള്‍, തെറ്റിദ്ധാരണയകറ്റുന്നതില്‍, വലിയ പങ്കാണ് വഹിക്കുന്നത്. 'Follow Me, God Will Love You' എന്ന

ചരിത്രഗ്രന്ഥങ്ങളില്‍  പൊതുവെ അത്രയധികം പരാമര്‍ശിക്കപ്പെടാത്തതാണ്  പ്രവാചക പുത്രിമാരുടെ  ജീവിതം. പ്രവാചകന്റെയും പ്രവാചകപത്‌നിമാരുള്‍പ്പെടെയുള്ള സഹാബിമാരുടെയും ജീവിതങ്ങള്‍  ഒറ്റയായും  കൂട്ടായും മലയാളത്തില്‍  നിരവധി  തവണ  പ്രകാശിതമായിട്ടുണ്ടെങ്കിലും, ഫാത്വിമ (റ) ഒഴികെയുള്ള  പ്രവാചക പുത്രിമാരുടെ  ജീവിതത്തിലെ  ഏടുകള്‍  പ്രത്യേകമായി  ചേര്‍ത്തുവെച്ച  പുസ്തകങ്ങള്‍  ഉണ്ടായിട്ടില്ല  എന്നു തന്നെ പറയാം. ഈ  സാഹചര്യത്തിലാണ്  അബ്ദുറഹ്മാന്‍  തുറക്കല്‍  പരിഭാഷപ്പെടുത്തിയ  ഈജിപ്ഷ്യന്‍ എഴുത്തുകാരി   ആഇശ ബിന്‍ത്  ശാത്വിഇന്റെ  'പ്രവാചക പുത്രിമാര്‍' എന്ന  ലഘു

മുഹമ്മദ് നബി (സ) യുടെ ജീവിതത്തെ അദ്ദേഹത്തിന്റെ അനുയായികള്‍ സമീപിക്കുന്നത് പൊതുവെ രണ്ട് തരത്തിലാണെന്നു പറയാം. ഒരു ചരിത്രപുരുഷനോടുള്ള ചരിത്രപരമായ സമീപനമാണ് ഒന്ന്. കാലഗണനയുടെ അതിര്‍വരമ്പിനകത്ത് നാം നബി (സ)യെ പ്രതിഷ്ഠിക്കുമ്പോഴും ഈ സമീപനം സൂക്ഷ്മമായ വായനയെ ആവശ്യപ്പെടുന്ന വളരെ പ്രസക്തമായ സമീപനമാണ്. ആദ(അ)മില്‍ തുടങ്ങുന്ന ഇസ്‌ലാമിന്റെ ചരിത്രം പൂരിപ്പിക്കുന്നത് നബി(സ)ആണ് എന്നതിനാല്‍ വിശേഷിച്ചും. ചരിത്രം വായിക്കാത്തവരും നബി(സ)യെ അറിയുന്നു. അദ്ദേഹത്തെ കുറിച്ച് മധുരമായ

ശാന്തിയുടേയും സാഹോദര്യത്തിന്റേയും സന്ദേശം ലോകത്തിന് മുന്നില്‍ അവതരിപ്പിച്ച മുഹമ്മദ് നബിയുടെ ജീവിതത്തേയും പ്രബോധനം ചെയ്ത തത്ത്വങ്ങളേയും സമഗ്രമായി വിശകലനം ചെയ്യുന്ന ശ്രദ്ധേയപഠനമാണിത്. ടി. കെ ഇബ്രാഹീം ടൊറോണ്ടോ എഴുതിയ ഈ പുസ്തകം മലയാളത്തിലേക്ക് മൊഴിമാറ്റം നല്‍കിയത് പ്രൊഫ. കെപി കമാലുദ്ദീന്‍ ആണ്. മാതൃഭൂമി ബുക്‌സ് ആണ് ഇതിന്റെ പ്രസാധകര്‍. നീതിയില്‍ വിശ്വസിക്കുന്ന, കാരുണ്യത്തെ സ്‌നേഹിക്കുന്ന പരസ്പരധാരണയുടെ പാതയില്‍ ചരിക്കാനാഗ്രഹിക്കുന്ന ഏതൊരാളും വായിക്കേണ്ട ഗ്രന്ഥമാണ് ഇത്

/