Homeലേഖനങ്ങള്‍
Archive

ദിവ്യബോധനം കൊണ്ട് അസാധാരണരായ പച്ച മനുഷ്യരായിരുന്നു അന്ത്യപ്രവാചകനടക്കമുള്ള സകല പ്രവാചകന്മാരും. നബി ശ്രേഷ്ഠന്റെ ജന്മം ഏറ്റുവാങ്ങിയ ഒരു വസന്തകാലം വീണ്ടും സമാഗതമായിരിക്കുന്നു. മുഹമ്മദ് ഒരു മനുഷ്യനാണ് ചരല്‍ കല്ലുകള്‍ക്കിടയില്‍ മാണിക്യം പോലെ എന്ന് മുമ്പ് ആരോ പറഞ്ഞിട്ടുണ്ട്. കല്ലുകള്‍ക്കിടയിലെ മാണിക്യ കല്ല് അഥവ മനുഷ്യര്‍ക്കിടയിലെ പ്രവാചകന്‍. സകലയിനം കല്ലുകളും അമൂല്യമായ മാണിക്യ കല്ലു പോലും കല്ലുകളുടെ ഗണത്തിലാണ് എന്നു സാരം. അതീവ ഹൃദ്യവും സൂക്ഷ്മവുമായ

ഒരു റബീഉല്‍ അവ്വല്‍ കൂടി ആഗതമായതോടെ മുത്ത്‌നബിയെ കുറിച്ച ചര്‍ച്ചകള്‍ ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് തുടങ്ങിയ സോഷ്യല്‍നെറ്റ് വര്‍ക്കുകളിലും പേജുകളിലും സ്‌റ്റേജുകളിലുമെല്ലാം സജീവമായിരിക്കുകയാണ്. മുസ്‌ലിം സമൂഹത്തില്‍ മതപരമായ ഉണര്‍വ് ഇന്ന് എങ്ങും പ്രകടമാണ് എന്നത് ഏറെ ആഹ്ലാദകരമാണെങ്കിലും അകക്കാമ്പില്ലാത്ത കുറേ ബാഹ്യപ്രകടനങ്ങളും വെച്ചുകെട്ടലുകളുമായി അവ പരണമിക്കുന്നുണ്ടോ എന്ന് നാം ഗൗരവത്തില്‍ ആലോചിക്കേണ്ടതുണ്ട്. ഏതൊരുവിഷയത്തിലും ശക്തമായി അനുകൂലിക്കുന്ന ഒരുവിഭാഗത്തെ കാണാം. നിശിതമായി വിമര്‍ശിക്കുന്ന മറുവിഭാഗവും കുറവല്ല.

പ്രവാചകന്‍(സ) അനാഥനായിട്ടാണ് ജീവിതം ആരംഭിക്കുന്നത്. ഖുറൈശികളുടെ ആടുകളെ മേച്ചും കച്ചവടത്തിലേര്‍പ്പെട്ടും ജീവിതം നയിച്ച അദ്ദേഹം നിരവധി പ്രതിസന്ധികളെ മറികടന്നാണ് പ്രദേശം ഒന്നടങ്കം അംഗീകരിക്കുന്ന നേതാവ് എന്ന സ്ഥാനത്തെത്തിയത്. ചരിത്രത്തിന്റെ താളുകളില്‍ ഒതുങ്ങാത്ത ആ പ്രയാണത്തിലെ വിജയ പ്രേരകങ്ങളായി വര്‍ത്തിച്ച കാര്യങ്ങളെന്താണെന്ന് നാം അറിയേണ്ടതുണ്ട്. വിജയം ആഗ്രഹിക്കുന്ന ഓരോരുത്തര്‍ക്കും പ്രയോജനപ്പെടുത്താവുന്നതാണത്. വിജയവും മനുഷ്യന്റെ ആഗ്രഹങ്ങളും തമ്മിലുള്ള ബന്ധം ലക്ഷ്യം നേടുന്നതിനെയാണ് നാം വിജയമെന്ന് വിളിക്കുന്നത്. അതുകൊണ്ട് തന്നെ

ഇസ്‌ലാമിക പ്രബോധനത്തിന്റെ പ്രാരംഭ ദശയില്‍ മുസ്‌ലിംകള്‍ കേവലം എണ്‍പത്തിമൂന്നുപേര്‍ മാത്രമുണ്ടായിരുന്ന സന്ദര്‍ഭത്തില്‍ പൊതുജനങ്ങള്‍ക്കുമുമ്പില്‍ പരസ്യമായി പ്രബോധനം നടത്താന്‍ അബൂബക്കര്‍(റ) പ്രവാചകനെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. ''അബൂബക്കര്‍, നാം ന്യൂനപക്ഷമാണ്'' - പ്രവാചകന്‍ അദ്ദേഹത്തെ ഓര്‍മിപ്പിച്ചു. എന്നാല്‍ വളരെ ആവേശവാനായിരുന്ന അബൂബക്കര്‍(റ) പ്രവാചകനെ നിരന്തരമായി നിര്‍ബന്ധിച്ചു കൊണ്ടിരുന്നപ്പോള്‍ അവര്‍ ഒരു സ്ഥലത്ത് സംഘടിച്ച് പ്രവാചകന്റെ നേതൃത്വത്തില്‍ പരസ്യപ്രബോധനത്തിനിറങ്ങി. അവര്‍ മസ്ജിദുല്‍ ഹറമിലെത്തി. പള്ളിയുടെ വിവിധ ഭാഗങ്ങളിലായി ഓരോരുത്തരും

നബി(സ)യോടുള്ള സ്‌നേഹത്തിന്റെ പേരില്‍ പാരീസില്‍ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണം മുസ്‌ലിംകളായ നമ്മെയെല്ലാം നാണം കെടുത്തുന്നതാണ്. പ്രവാചകനെ വിമര്‍ശിക്കുകയും അവഹേളിക്കുകയും ചെയ്യുന്നവരുടെ കൈവെട്ടിയും ബോംബെറിഞ്ഞ് കൊലപ്പെടുത്തിയുമാണോ പ്രവാചക സ്‌നേഹം പ്രകടിപ്പിക്കേണ്ടത്? പ്രപഞ്ചത്തിലെ മുഴുവന്‍ മനുഷ്യര്‍ക്കും ജന്തു സസ്യാദികള്‍ക്കും അനുഗ്രഹവും ലോകത്തിന് കാരുണ്യവുമായി അയക്കപ്പെട്ട മുഹമ്മദ് നബി(സ) അനുയായികളായ ജനങ്ങള്‍ ഇത്തരത്തില്‍ പ്രതികാര നടപടികള്‍ സ്വീകരിക്കുമ്പോള്‍ അവര്‍ സ്‌നേഹിക്കുന്നത് പ്രവാചകനെയല്ല. അദ്ദേഹം കൊണ്ടുവന്ന ദീനിന് സേവനം

കാലികമായ ലോകത്ത് വളരെ പ്രാധാന്യമുളള വിഷയമാണ് പ്രവാചക സ്‌നേഹം എന്നത്. ചരിത്രത്തിലേറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കുകയും തെറ്റിദ്ധരിപ്പിക്കപ്പെടുകയും ചെയ്ത മഹദ് വ്യക്തിത്വമാണ് മുഹമ്മദ് നബി(സ)യുടേത്. അത് കാര്‍ട്ടൂണുകളും സിനിമയുമായിക്കൊണ്ട് ഇന്നും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. മറുഭാഗത്ത് അനുചരന്മാരാലും അനുയായികളാലും ഇത്രയധികം സ്‌നേഹിക്കപ്പെടുകയും ആദരിക്കപ്പെടുകയും മാതൃകയാക്കപ്പെടുകയും ചെയ്ത മറ്റൊരു നേതാവും ജേതാവും ആചാര്യനും പ്രവാചകനും മുഹമ്മദ് നബി(സ)യല്ലാതെ വേറെയാരുമില്ല എന്നതാണ് യാഥാര്‍ഥ്യം. നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉദാത്തമായ മാതൃകയുണ്ട്

മാതാപിതാക്കളോ കൂടപ്പിറപ്പുകളോ പോലുള്ള ഉറ്റവര്‍ ആരെങ്കിലും മരണപ്പെട്ടാല്‍ അവരുടെ പാപമോചനത്തിനും സ്വര്‍ഗപ്രവേശനത്തിനും വേണ്ടി നാം അല്ലാഹുവോട് വളരെയേറെ പ്രാര്‍ഥിക്കാറുണ്ട്. തന്റെ കുടുംബം സമ്പത്ത് എന്തിനേറെ സ്വന്തത്തേക്കാള്‍ പ്രവാചകന്‍(സ)യെ സ്‌നേഹിക്കുന്നവനാണ് സത്യവിശ്വാസി. അതുകൊണ്ട് അദ്ദേഹത്തെ അനുഗ്രഹിക്കാനായി അല്ലാഹുവോട് നാം പ്രാര്‍ഥിക്കുന്നു. അതാണ് നിര്‍ബന്ധമായും നാം പ്രവാചകന്റെ പേരില്‍ ചൊല്ലേണ്ട സ്വലാത്ത്. കാരണം നമുക്ക് സന്‍മാര്‍ഗം കാണിച്ചു തരാന്‍ അല്ലാഹു അവന്റെ ഔദാര്യവും അനുഗ്രഹവുമായി അയച്ച

ചരിത്രത്തില്‍ തിളങ്ങി നില്‍ക്കുന്ന മഹാന്‍മാരുടെ നാമങ്ങളുടെ കൂട്ടത്തില്‍ ഒരു നാമം മാത്രമായി മുഹമ്മദിനെ(സ) കാണുന്നത് അദ്ദേഹത്തോട് ചെയ്യുന്ന അക്രമവും യാഥാര്‍ത്ഥ്യത്തോടുള്ള അനീതിയുമായിരിക്കും. മഹാന്‍മാരില്‍ വലിയ ബുദ്ധിയുടെ ഉടമകളുണ്ടായിട്ടുണ്ട്. എന്നാല്‍ അവര്‍ സംസാര വൈഭവത്തിലും പെരുമാറ്റത്തിലും തിളങ്ങാന്‍ അവര്‍ക്ക് സാധിച്ചില്ല. അവരില്‍ വാക്കുകളുടെയും ഭാവനയുടെയും തലത്തില്‍ ഉന്നതരായിരുന്നവരുടെ ചിന്ത സാധാരണക്കാരുടേതായിരുന്നു. അവരില്‍ നേതൃപാടവം തെളിയിച്ചവരുണ്ട്. എന്നാല്‍ അവരുടെ പെരുമാറ്റവും ചര്യകളും അധര്‍മികളുടേതായിരുന്നു. മഹത്വത്തെ അതിന്റെ എല്ലാ

/