Homeകുടുംബ ജീവിതം
Archive

സൗന്ദര്യവും കുലീനതയും തികഞ്ഞ ആഭിജാത്യ ബോധവുമുള്ള സൈനബിന്റെ ഓമനപ്പേര് ഉമ്മുഹക്കം എന്നായിരുന്നു. ബനൂഅസദ് വംശജനായ ജഹ്ശുബ്‌നുരുബാബാണ് പിതാവ്. നബി(സ)യുടെ പിതൃസഹോദരിയും അബ്ദുല്‍ മുത്തലിബിന്റെ മകളുമായ ഉമൈമയാണ് മാതാവ്. ഇസ്‌ലാമിന്റെ ആദ്യകാലത്തുതന്നെ തൗഹീദിന്റെ ശബ്ദത്തില്‍ ആകൃഷ്ടയായി സത്യവിശ്വാസം സ്വീകരിച്ച സൈനബ് സ്വകുടുംബത്തിന്റെയും സമുദായത്തിന്റെയും ശത്രുതക്ക് പാത്രമായി. അവസാനം നാടും വീടും വെടിഞ്ഞ് മദീനയിലേക്ക് പലായനം ചെയ്തു. സൈദുബ്‌നു ഹാരിസ് ആണ് സൈനബിനെ ആദ്യം വിവാഹം കഴിച്ചത്.

നുബുവ്വത്തിന് 14 വര്‍ഷം മുമ്പ് ഹിലാല്‍ ഗോത്രത്തിലാണ് മഹതി ഉമ്മുല്‍മസാകീന്‍ സൈനബ് ബിന്‍ത് ഖുസൈമയുടെ ജനനം. പിതാവ് ഖുസൈമുബ്‌നു ഹാരിസും മാതാവ് ഹിന്ദ് ബിന്‍തു ഒഫുമാകുന്നു. മരിക്കുന്നതിന് മൂന്ന് മാസം മുമ്പ് ഉമ്മുല്‍ മുഅ്മിനീന്‍ എന്ന ഉത്കൃഷ്ട പദവിയലങ്കരിക്കാന്‍ അവര്‍ക്ക് ഭാഗ്യം സിദ്ധിക്കുകയുണ്ടായി. അബ്ദുല്ലാഹിബ്‌നുജഹ്ശാണ് ആദ്യ ഭര്‍ത്താവ്. ഉഹ്ദ് യുദ്ധത്തില്‍ അബ്ദുല്ലാഹിബ്‌നുജഹ്ശ് ശഹീദായി. വിധവയായ സൈനബിന് താങ്ങും തണലുമായി ആരുമുണ്ടായില്ല. ബന്ധുക്കള്‍ തികഞ്ഞ

പ്രവാചകന്‍ വിവാഹം കഴിക്കുകയും വീടുകൂടുകയും ചെയ്ത പത്‌നിമാര്‍ പതിനൊന്ന് പേരാണ്. അവശേഷിച്ച രണ്ടുപേരില്‍ ഒന്ന് കിലാബ് ഗോത്രക്കാരിയും അപര കിന്‍ദ ഗോത്രക്കാരിയുമാണ്. യുദ്ധത്തില്‍ തടവുകാരക്കപ്പെട്ടവരായി പ്രവാചകന്റെ സമീപം രണ്ടുപേരുണ്ടായിരുന്നു. ഒന്ന് കോപ്റ്റിക് വംശജയായ മാരിയ. ഇവരെ മുഖൌഖിസ് രാജാവ് സമ്മാനമായി നല്കിയതായിരുന്നു. ഇവരിലാണ് ശൈശവത്തിലേ മരിച്ചുപോയ ഇബ്‌റാഹീം പിറന്നത്. ഇത് ഹിജ്‌റ പത്താം വര്‍ഷം ശവ്വാല്‍ 28നോ 29നോ ആയിരുന്നു. (ക്രിസ്താബ്ദം 632 ജനുവരി

മദീനയിലെ പ്രമുഖ ജൂതഗോത്രമായ ബനൂന്നളീര്‍ തലവന്‍ ഹുയയ് ബിന്‍ അഖ്തബിന്റെ മകളാണ് സ്വഫിയ്യ (റ). ഖുറൈള ഗോത്രനേതാവ് സമൂഈലിന്റെ മകള്‍ സര്‍റയായിരുന്നു മാതാവ്. രാജകുമാരിയെപ്പോലെയായിരുന്നു മദീനയില്‍ അവരുടെ ജീവിതം. പതിനാലാം വയസ്സില്‍ വിവാഹിതയായി. യുവകവിയും ധൈര്യശാലിയുമായ സലാമുബ്‌നു മശ്കം ആയിരുന്നു ഭര്‍ത്താവ്. അധികനാള്‍ കഴിഞ്ഞില്ല, സംഗതിവശാല്‍ ദമ്പതിമാര്‍ പിണങ്ങി. പിണക്കം വിവാഹമോചനത്തില്‍ കലാശിച്ചു. വിവാഹ മോചനത്തിനുശേഷം ഹുയയ്യ് സ്വഫിയയെ കിനാനത്തുബ്‌നു അബില്‍ ഹുഖൈഖിന്

പ്രവാചകപത്‌നി എന്ന പദവിയിലേക്ക് ഏറ്റവും അവസാനമായി കടന്നുവന്ന മഹതി. മൈമൂനയുടെ പിതാവ് ഹാരിസും മാതാവ് ഹിന്ദുമാണ്. ബര്‍റ എന്നായിരുന്നു ആദ്യത്തെ പേര്. നബിയുമായുള്ള വിവാഹശേഷം മൈമൂന എന്ന് മാറ്റി. ഹാരിസിന് 16 പെണ്‍മക്കളുണ്ടായിരുന്നു. മൈമൂനയുടെ ആദ്യഭര്‍ത്താവ് മസ്ഊദുബ്‌നു അംറായിരുന്നു. പിന്നീട് അബൂറഹം എന്ന ആളുമായി വിവാഹ ബന്ധത്തിലേര്‍പ്പെട്ടു. ഖൈബര്‍ യുദ്ധം കഴിഞ്ഞു. ഹുദൈബിയ്യാ സന്ധിയിലെ വ്യവസ്ഥയനുസരിച്ച് ഹിജ്‌റ ഏഴാം വര്‍ഷം നബിയും സ്വഹാബിമാരും ഉംറ

ഇവരുടെ പിതാവ് ഹാരിസ് ഖുസാഅഗോത്രത്തിലെ ബനൂ മുസ്ത്വലഖ് ശാഖയുടെ നേതാവാണ്. ബനൂ മുസ്ത്വലഖ് യുദ്ധത്തില്‍ ബന്ദികളാക്കപ്പെട്ടവരില്‍ ഇവരുമുണ്ടായിരുന്നു. ഥാബിത് ബിന്‍ ഖൈസിന്റെ ഓഹരിയില്‍ വന്ന ഇവരെ അദ്ദേഹം മോചനപത്രമെഴുതിമോചിപ്പിച്ചു. അവരുടെ മോചനദ്രവ്യം നല്കി പ്രവാചകന്‍ അവരെ സ്വതന്ത്രയാക്കിയശേഷം വിവാഹം കഴിച്ചു. ഹിജ്‌റ ആറാം വര്‍ഷം (അഞ്ചാണെന്ന പക്ഷവുമുണ്ട്.) ശഅബാനിലായിരുന്നു വിവാഹം. പ്രവാചകന്‍ ഇവരെ വിവാഹം ചെയ്തതോടെ ഇവരുടേ ഗോത്രക്കാരായ നൂറ് ബനൂ മുസ്ത്വലഖ്കാരെ

ആദ്യകാല ഇസ്‌ലാമിന്റെ ശത്രുവും പില്‍ക്കാല മുസ്‌ലിം നേതാവുമായ അബൂസുഫ്‌യാന്റെ പുത്രിയാണ് ഉമ്മുഹബീബ. റംല എന്ന് യഥാര്‍ത്ഥ നാമം. ഉബൈദുല്ലാഹി ബിന്‍ ജഹ്ശായിരുന്നു ആദ്യഭര്‍ത്താവ്. ഇസ്‌ലാമിന്റെ ആദ്യകാലം തന്നെ ഇരുവരും ഇസ്‌ലാമാശ്ലേഷിച്ചു. മക്കയിലെ യാതനകള്‍ ദുസ്സഹമായപ്പോള്‍ അബ്‌സീനിയയിലേക്കു ഹിജ്‌റ പോയി. ദു:ഖകരമെന്നുപറയട്ടെ ഭര്‍ത്താവ് അവിടെനിന്നും മതം മാറി ക്രിസ്ത്യാനിസം സ്വീകരിച്ചു. ഉമ്മുഹബീബയെ സംബന്ധിച്ചിടത്തോളം ഏറെ വേദനാജനകമായ സമയമായിരുന്നു ഇത്. മാതാപിതാക്കളെയും കൂട്ടുകുടുംബങ്ങളെയും ഉപേക്ഷിച്ചാണ് ഇസ്‌ലാമിലേക്കു

അബൂസലമയുടെ പത്‌നി പദത്തിലിരുന്നിരുന്ന ഇവരെ അദ്ദേഹത്തിന്റെ മരണാനന്തരം ഹിജ്‌റ നാലാം വര്‍ഷം ശവ്വാല്‍ മാസത്തില്‍ തിരുമേനി വിവാഹം ചെയ്തു. ഇതേ വര്‍ഷം ജമാദുല്‍ ആഖിറയിലായിരുന്നു ഭര്‍ത്താവ് മരിച്ചത്. ഇദ്ദേഹത്തില്‍ ഇവര്‍ക്ക് സന്തതികളുമുണ്ട്. ബുദ്ധിപരമായ കഴിവിലും പാണ്ഡിത്യത്തിലും ഇവര്‍ മികച്ചുനിന്നു. ഖുറൈശികളില്‍പ്പെട്ട മഖ്‌സൂം ഗോത്രത്തില്‍ ജനിച്ച ഉമ്മുസലമയുടെ പിതാവ് അബൂഉമയ്യത്തുബ്‌നു മുഗീറയും മാതാവ് ആതിഖ ബിന്‍ത് ആമിറുമായിരുന്നു. ഉമ്മുസലമയെ ഹിന്ദ് എന്നാണ് മാതാപിതാക്കള്‍ വിളിച്ചിരുന്നത്. ഇസ്ലാമിന്റെ

/