HomeArticles Posted by പുനത്തില്‍ കുഞ്ഞബ്ദുല്ല
Top Stories

ഇതൊരു മീന്‍കാരന്റെ കഥയാണ്. കടല്‍ത്തീരത്തുനിന്ന് അഞ്ച് നാഴിക അകലെയാണ് മീന്‍കാരന്റെ വീട്. വീട്ടില്‍ ഉമ്മയും ഭാര്യയും അഞ്ച് മക്കളുമുണ്ട്. കൊറ്റിയുദിക്കുന്നതിനുമുമ്പ് എഴുന്നേല്‍ക്കണമെന്നു ഉദ്ദേശിച്ചുകൊണ്ടാണ് മീന്‍കാരന്‍ ഉറങ്ങാന്‍ കിടക്കുക. പകലത്തെ ഓട്ടവും ചാട്ടവും നിമിത്തം ക്ഷീണിച്ചവശനായ മീന്‍കാരന്‍ ഉണരുമ്പോഴേക്കും നേരം പുലര്‍ന്നിരിക്കും. പച്ചവെള്ളം പോലും കുടിക്കാതെ തന്റെ കാവടിയുമായി മീന്‍കാരന്‍ കടപ്പുറത്തേക്കോടും. കാരണം അല്‍പം താമസിച്ചുപോയാല്‍ പിന്നെ മീന്‍ കിട്ടുകയില്ല. അഞ്ചുമണിയാവുമ്പോഴേക്കും തോണികള്‍ മുഴുവന്‍ കരയടുപ്പിച്ചിരിക്കും. അടുപ്പിച്ച