HomeArticles Posted by Islam Onlive

Written by

Top Stories

സൗന്ദര്യവും കുലീനതയും തികഞ്ഞ ആഭിജാത്യ ബോധവുമുള്ള സൈനബിന്റെ ഓമനപ്പേര് ഉമ്മുഹക്കം എന്നായിരുന്നു. ബനൂഅസദ് വംശജനായ ജഹ്ശുബ്‌നുരുബാബാണ് പിതാവ്. നബി(സ)യുടെ പിതൃസഹോദരിയും അബ്ദുല്‍ മുത്തലിബിന്റെ മകളുമായ ഉമൈമയാണ് മാതാവ്. ഇസ്‌ലാമിന്റെ ആദ്യകാലത്തുതന്നെ തൗഹീദിന്റെ ശബ്ദത്തില്‍ ആകൃഷ്ടയായി സത്യവിശ്വാസം സ്വീകരിച്ച സൈനബ് സ്വകുടുംബത്തിന്റെയും സമുദായത്തിന്റെയും ശത്രുതക്ക് പാത്രമായി. അവസാനം നാടും വീടും വെടിഞ്ഞ് മദീനയിലേക്ക് പലായനം ചെയ്തു. സൈദുബ്‌നു ഹാരിസ് ആണ് സൈനബിനെ ആദ്യം വിവാഹം കഴിച്ചത്.

നുബുവ്വത്തിന് 14 വര്‍ഷം മുമ്പ് ഹിലാല്‍ ഗോത്രത്തിലാണ് മഹതി ഉമ്മുല്‍മസാകീന്‍ സൈനബ് ബിന്‍ത് ഖുസൈമയുടെ ജനനം. പിതാവ് ഖുസൈമുബ്‌നു ഹാരിസും മാതാവ് ഹിന്ദ് ബിന്‍തു ഒഫുമാകുന്നു. മരിക്കുന്നതിന് മൂന്ന് മാസം മുമ്പ് ഉമ്മുല്‍ മുഅ്മിനീന്‍ എന്ന ഉത്കൃഷ്ട പദവിയലങ്കരിക്കാന്‍ അവര്‍ക്ക് ഭാഗ്യം സിദ്ധിക്കുകയുണ്ടായി. അബ്ദുല്ലാഹിബ്‌നുജഹ്ശാണ് ആദ്യ ഭര്‍ത്താവ്. ഉഹ്ദ് യുദ്ധത്തില്‍ അബ്ദുല്ലാഹിബ്‌നുജഹ്ശ് ശഹീദായി. വിധവയായ സൈനബിന് താങ്ങും തണലുമായി ആരുമുണ്ടായില്ല. ബന്ധുക്കള്‍ തികഞ്ഞ

അറേബ്യയിലെ മക്കയില്‍ ഖുറൈഷി ഗോത്രത്തിലെ ഹാശിം കുടുംബത്തില്‍ അബ്ദുല്‍ മുത്തലിബിന്റെ മകന്‍ അബ്ദുല്ലയുടെയും വഹബിന്റെ മകളായ ആമിനയുടേയും മകനായി ഹിജ്‌റക്ക് അന്‍പത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്രിസ്ത്വാബ്ദം 571 ഏപ്രില്‍ 20 റബ്ബീഉല്‍ അവ്വല്‍ 12 നായിരുന്നു മുഹമ്മദ് നബി ജനിച്ചത്. (ഏപ്രില്‍ 22 നാണെന്നും റബീഉല്‍ അവ്വല്‍ 9 നാണെന്നും അഭിപ്രായമുണ്ട്്്). വ്യാപാരാവശ്യങ്ങള്‍ക്കായി സിറിയയിലേക്ക് പോയ തിരുമേനിയുടെ പിതാവ് അബ്ദുല്ല തിരിച്ച് വരുന്ന

പ്രവാചകന്റെ ഹിജ്‌റയോടെ മദീനയായി മാറിയ യഥ്രിബില്‍ നിന്ന് ഹജ്ജിനെത്തിയവരുമായി നബി തിരുമേനി ബന്ധം സ്ഥാപിച്ചു. അവര്‍ രണടു സ്ത്രീകളടക്കം എഴുപത്തി അഞ്ച് പേരായിരുന്നു. ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി രണടാം ദിവസം പാതിരാവില്‍ പരമ രഹസ്യമായി 'അഖബ'യില്‍ ഒരുമിച്ചുകൂടാന്‍ പ്രവാചകന്‍ അവരോടാവശ്യപ്പെട്ടു. ബന്ധപ്പെട്ട ആളുകളല്ലാതെ ആരും വിവരമറിയരുതെന്ന് പ്രത്യേകം നിഷ്‌കര്‍ഷിച്ചു. നേരത്തെ നിശ്ചയിച്ച പ്രകാരം അവര്‍ അഖബയിലെത്തി. പിതൃവ്യന്‍ അബ്ബാസിനോടൊപ്പം പ്രവാചകനും അവിടെയെത്തി അവരുമായി സന്ധിച്ചു.

ധാര്‍മിക മൂല്യങ്ങളും ഉന്നത സ്വഭാവ ചര്യകളും അന്യം നില്‍ക്കുന്ന ആധുനിക കാലത്ത് വളരെ ശ്രദ്ധേയ വിഷയമാണ് പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ സ്വഭാവ പെരുമാറ്റങ്ങള്‍ എന്നത്. പ്രവാചകത്വത്തിന് മുമ്പ് തന്നെ അദ്ദേഹം സവിശേഷവും മഹനീയവുമായ ജീവിതമാതൃകക്ക് ഉടമയായിരുന്നു. അശ്ലീലതയും ആഭാസവും നിറഞ്ഞ ജീവിത ശൈലി സ്വീകരിച്ചിരുന്ന സമൂഹമായിരുന്നു മക്കയില്‍ അന്നുണ്ടായിരുന്നത്. സാംസ്‌കാരിക ജീര്‍ണതയില്‍ ആപതിച്ച ആ സമൂഹത്തിലേക്കായിരുന്നു പ്രവാചക നിയോഗം. പ്രവാചകന്റെ യൗവനവും യുവത്വവും

ഈ സന്ദേശത്തില്‍ വിശ്വസിക്കുന്ന, അത് നടപ്പിലാക്കുന്ന,  അതിലേക്ക് ക്ഷണിക്കുന്ന ഉമ്മത്ത്. തുടക്കം സഹാബത്ത്    

1.സാര്‍വ്വ ലൗകിക സന്ദേശം എല്ലാ പ്രവാചകന്‍മാരും അവരുടെ ജനതയിലേക്ക് മാത്രം നിയോഗിതരാണ്. َقَدْ أَرْسَلْنَا نُوحًا إِلَى قَوْمِهِ

പ്രവാചകന്റെ ജീവിതം -നുബുവ്വത്തിന് മുമ്പ് 40 വര്‍ഷം ,ശേഷം 23 വര്‍ഷം ഹിജ്‌റക്ക് മുമ്പ് 13 വര്‍ഷം ,ശേഷം 10വര്‍ഷം നുബുവ്വത്തിന് ശേഷമുള്ള 23 വര്‍ഷം ലോകത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കി. ചരിത്രത്തെ സ്വാധീനിച്ച നൂറാളുകളില്‍ ഒന്നാമത്തെ വ്യക്തിയായി അദ്ദേഹം വിലയിരുത്തപ്പെട്ടു. രാജാക്കന്‍മാരും ഭരണാധികാരികളും ബാക്കിവെച്ചതല്ല മുഹമ്മദ് നബി (സ) ബാക്കി വെച്ചത്. ആ അനന്തര സ്വത്തിനെ സംരക്ഷിക്കുകയും നിലനിര്‍ത്തുകയും ചെയ്യേണ്ടത് നമ്മുടെ ബാധ്യതയാണ്. അതാണ് പ്രവാചക സ്‌നേഹത്തിന്റെ അടയാളം 1. ഖുര്‍ആനും

/