ഇൽയാസ് മൌലവി
1972 മാര്‍ച്ച്4 ന് വയനാട് ജില്ലയിലെ പിണങ്ങോട് ജനനം. പിതാവ്: കുന്നത്ത് കുഞ്ഞബ്ദുല്ല. മതാവ്: പിലാശ്ശേരി ഖദീജ. പിണങ്ങോട് ഗവ: യു.പി. സ്‌കൂള്‍, വയനാട് മുസ്‌ലിം ഓര്‍ഫനേജ് ഹൈസ്‌കൂള്‍, തിരൂര്‍ക്കാട് ഇലാഹിയ്യ കോളേജ്, ഖത്തര്‍ റിലീജിയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട്, ഖത്തര്‍ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം. ഇസ്‌ലാമിക ശരീഅത്തിലും ഫിഖ്ഹിലും ഉസ്വൂലുല്‍ ഫിഖ്ഹിലും ബിരുദം. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് മോഡേൺ അറബിക്കിൽ ബിരുദാനന്തര ബുരുദം- PHD ചെയ്തു കൊണ്ടിരിക്കുന്നു. ഖത്തര്‍ ഔഖാഫ് മന്ത്രാലയത്തിന്റെ കീഴില്‍ ഖുര്‍ആന്‍ തജ്‌വീദില്‍ പ്രത്യേക കോഴ്‌സ് റാങ്കോടെ പാസായി. ഖത്തര്‍ ശരീഅത്ത് കോടതി, ഡോ. യൂസുഫുല്‍ ഖറദാവിയുടെ സെക്രട്ടറിയായി മര്‍കസ് ബുഹൂസുസുന്ന വസ്സീറ, ഖത്തര്‍ റേഡിയോ എന്നിവിടങ്ങളില്‍ ജോലി ചെയ്തു. അല്‍ജാമിഅ അല്‍ഇസ്‌ലാമിയ്യ അസിസ്റ്റന്റ് മുദീര്‍, ഇത്തിഹാദുൽ ഉലമ കേരളയുടെ ഉപാധ്യക്ഷൻ, മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്‌ലാമി കമ്മിറ്റിയംഗം, ബൈത്തുസ്സകാത്ത് കേരള അംഗം എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കര്‍മശാസ്ത്രവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. കൃതികള്‍: ഇമാം മാലിക്, മയ്യിത്ത് സംസ്‌കരണ മുറകള്‍. ഭാര്യ: സുമയ്യ അബ്ദുര്‍റഹ്മാന്‍ തര്‍വായി. മക്കള്‍: അമ്മാര്‍ സലാമ, ഫൈറൂസ് സലാമ, നവാര്‍ സലാമ.
    സംശയങ്ങള്‍

    റബീഉൽ അവ്വൽ പവിത്രമാസമാണോ?

    ഇതിനുള്ള ഉത്തരം അല്ലാഹുവോ റസൂലോ പഠിപ്പിച്ചതിൻറെ അടിസ്ഥാനത്തിൽ തന്നെ ആയിരിക്കണം, അല്ലാതെ ആരോ തട്ടി വിട്ട പ്രമാണ നിരപേക്ഷമായ ബഡായികൾ ...
    സംശയങ്ങള്‍

    നബി കീർത്തനങ്ങളും റബീഉൽ അവ്വൽ മാസവും

    റബീഉൽ അവ്വൽ മാസം പൊതുവെയും, പന്ത്രണ്ടാം ദിവസം വിശേഷിച്ചും ഒരു പരിപാടിയും നടത്താൻ പാടില്ല എന്ന് ആരെങ്കിലും പറയുന്നതായി അറിയില്ല. ...
    ലേഖനം

    പ്രവാചകൻ (സ) യെ പ്രശംസിക്കുന്നതും അവിടുത്തെ അപദാനങ്ങൾ വാഴ്ത്തുന്നതും

    റുബയ്യിഉ ബിൻത് മുഅവ്വദ് പറഞ്ഞു: എന്റെ കല്ല്യാണം കഴിഞ്ഞ് വീട്ടിൽ കൂടിയ ദിവസം രാവിലെ പ്രവാചകൻ (സ) എന്റെടുത്ത് വരികയുണ്ടായി. ...