HomeArticles Posted by admin

Written by

Top Stories

കാരുണ്യവും വിട്ടുവീഴ്ചയും അന്യം നില്‍ക്കുന്ന ആധുനികയുഗത്തില്‍ ആദരവായ മുത്ത് മുഹമ്മദ് മുസ്ത്വഫാ(സ)യുടെ കാരുണ്യത്തെയും വിട്ടുവീഴ്ചയെയും കുറിച്ച് സംസാരിക്കുക എന്നത് വളരെ മഹത്തരമായ ഒരു കര്‍മമായി ഞാന്‍ മനസ്സിലാക്കുന്നു. സര്‍വലോകര്‍ക്കും അനുഗ്രഹമായിട്ടാണ് താങ്കളെ ഞാന്‍ നിയോഗിച്ചത് എന്നാണല്ലോ വിശുദ്ധ ഖുര്‍ആന്‍ അദ്ദേഹത്തെ പരിചയപ്പെടുത്തുന്നത്്. മനുഷ്യര്‍ക്ക് മാത്രമല്ല, സര്‍വജീവ ജാലങ്ങളോടും പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളോടും അങ്ങേയറ്റത്തെ കാരുണ്യമായിരുന്നു പ്രവാചകന്‍(സ)ക്ക്. പ്രവാചകന്‍ പഠിപ്പിച്ചു: ' നിങ്ങള്‍ ഭൂമിയിലുള്ളവരോട്

കാലികമായ ലോകത്ത് വളരെ പ്രാധാന്യമുളള വിഷയമാണ് പ്രവാചക സ്‌നേഹം എന്നത്. ചരിത്രത്തിലേറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കുകയും തെറ്റിദ്ധരിപ്പിക്കപ്പെടുകയും ചെയ്ത മഹദ് വ്യക്തിത്വമാണ് മുഹമ്മദ് നബി(സ)യുടേത്. അത് കാര്‍ട്ടൂണുകളും സിനിമയുമായിക്കൊണ്ട് ഇന്നും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. മറുഭാഗത്ത് അനുചരന്മാരാലും അനുയായികളാലും ഇത്രയധികം സ്‌നേഹിക്കപ്പെടുകയും ആദരിക്കപ്പെടുകയും മാതൃകയാക്കപ്പെടുകയും ചെയ്ത മറ്റൊരു നേതാവും ജേതാവും ആചാര്യനും പ്രവാചകനും മുഹമ്മദ് നബി(സ)യല്ലാതെ വേറെയാരുമില്ല എന്നതാണ് യാഥാര്‍ഥ്യം. നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉദാത്തമായ മാതൃകയുണ്ട്

ആദരവായ മുഹമ്മദ് മുസ്തഫാ (സ)യുടെ ജീവിതം പൂര്‍ണമായും ലോകത്തുള്ള വിശ്വാസിസമൂഹത്തിന് മാതൃകയാണ്. ആധുനിക ലോകത്ത് നാം അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണേണ്ടത് അതിനാല്‍ തന്നെ വിശുദ്ധ ഖുര്‍ആനും തിരുമേനിയുടെ മാതൃകയുമനുസരിച്ചുമായിരിക്കണം. മാതൃരാജ്യത്തെ സ്‌നേഹിക്കുന്നവരാണ് നാം. എന്നാല്‍ യഥാര്‍ഥത്തില്‍ മുസ്‌ലിംകളായ നമുക്ക് എന്താണ് അതിനുളള പ്രചോദനം എന്നത് നാം പഠിക്കേണ്ടതുണ്ട്. രാജ്യസ്‌നേഹത്തിന്റെ ഉത്തമ മാതൃക അല്ലാഹുവിന്റെ റസൂലിന്റെ ജീവിതത്തില്‍ നമുക്ക് ദര്‍ശിക്കാം. പ്രവാചകന്‍ തിരുമേനി(സ)

കാരുണ്ണ്യത്തിന്റെ പ്രവാചകനായിട്ടാണ് മുഹമ്മദ് നബി(സ) നിയോഗിക്കപ്പെടുന്നത് وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِّلْعَالَمِينَ  الأنبياء :107 അദ്ദേഹം കൊണ്ടുവന്ന ശരീഅത്തില്‍ ആ കാരുണ്ണ്യം നിറഞ്ഞതാണ്. പ്രയാസങ്ങള്‍ ഒഴിവാക്കി എളുപ്പം നല്‍കുന്നു. عَنْ أَنَسِ بْنِ مَالِكٍ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ يَسِّرُوا وَلَا تُعَسِّرُوا وَبَشِّرُوا وَلَا تُنَفِّرُوا فَإِنَّمَا بُعِثْتُمْ مُيَسِّرِينَ وَلَمْ تُبْعَثُوا مُعَسِّرِينَ             لاَ يُكَلِّفُ اللّهُ نَفْسًا

Auther: നാഥുറാം ഇസ്ലാമിനെ അതിന്റെ മൂലപ്രമാണങ്ങളായ ഖുര്ആനില്‍നിന്നും ഹദീസില്‍നിന്നും നേരിട്ടു പഠിച്ച ചുരുക്കം അമുസ്‌ലിം എഴുത്തുകാരിലൊരാളാണ് നാഥുറാം.നീണ്ടകാലം മധ്യപൗരസ്ത്യ ദേശത്ത് ജീവിച്ച ഗ്രന്ഥകാരന് ഇസ്‌ലാമിക സംസ്‌കാരവുമായി അടുത്ത് പരിചയപ്പെടാന്‍ അവസരം ലഭിച്ചിട്ടുണ്ട്. ഇസ്‌ലാം ഔര്‍ ഔറത്ത് (ഇസ്‌ലാമും സ്ത്രീകളും) എന്ന കൃതിയും നാഥുറാമിന്റേതാണ്.വിവിധ മതാനുയായികള്‍ക്കിടയിലെ അകല്‍ച്ചയും തെറ്റിദ്ധാരണയും അകറ്റി അതുവഴി സമുദായ സൗഹാര്‍ദം സാധിക്കാന്‍ മറ്റെന്തിനെക്കാളും സഹായകമാവുക, മതങ്ങളെ സംബന്ധിച്ച നിഷ്പക്ഷമായ പഠനവും അന്വേഷണവുമാണ്.പ്രവാചകന്‍