കഥ & കവിത

മനശ്ശാസ്ത്രപരമായ സമീപനം

നബി തിരുമേനി തനിക്കുലഭിച്ച പലഹാരങ്ങള്‍ ഒരു പാത്രത്തിലിട്ട് പ്രിയ പത്‌നി ആഇശക്കു നല്‍കി. എന്തോ കാരണത്താല്‍ കോപാകുലയായിരുന്ന അവരത് നിലത്തിട്ടു. പലഹാരം തറയില്‍ ചിതറി. തിരുമേനി ഭാവവ്യത്യാസമൊന്നുമില്ലാതെ അത് പെറുക്കിയെടുക്കാന്‍ തുടങ്ങി. ആഇശക്കിതു സഹിക്കാന്‍ സാധിച്ചില്ല. അവരുടെ ഹൃദയം വിതുമ്പി. പശ്ചാത്താപവിവശയായ അവര്‍ പ്രവാചകനില്‍നിന്ന് പാത്രം വാങ്ങി പലഹാരങ്ങളെല്ലാം സ്വയം പെറുക്കിയെടുത്തു. തനിക്കുവന്ന വീഴ്ചയോര്‍ത്ത് ഏറെ ദുഃഖിതയായ പ്രിയതമയെ പ്രവാചകന്‍ ആശ്വസിപ്പിക്കുകയും ചെയ്തു.

You may also like

Comments are closed.