കഥ & കവിത

ആര്‍തര്‍ ഗില്‍മാന്‍

മക്കാവിജയവേളയില്‍, മുഹമ്മദിനെ കഴിഞ്ഞകാലത്തെ ദുരനുഭവങ്ങള്‍ നിമിത്തമുള്ള അമര്‍ഷം സ്വാഭാവികമായും പ്രതികാരത്തിന് പ്രേരിപ്പിച്ചിരിക്കുമെങ്കിലും തന്റെ സൈന്യത്തെ രക്തച്ചൊരിച്ചിലില്‍ നിന്ന് അദ്ദേഹം തടഞ്ഞതും അല്ലാഹുവിന്റെ അനുഗ്രഹത്തിനുള്ള നന്ദിയും വിനയവും മാത്രം പ്രദര്‍ശിപ്പിച്ചതും അദ്ദേഹം വലുതായി പ്രശംസിക്കപ്പെടാന്‍ അര്‍ഹത നല്‍കുകയാണ്. മുമ്പൊരു സന്ദര്‍ഭത്തില്‍ തനി കാട്ടാളത്തം പ്രകടിപ്പിച്ച പത്തോ പന്ത്രണ്ടോ പേര്‍ മാത്രമേ കുറ്റവാളികളായി പ്രഖ്യാപിക്കപ്പെട്ടുള്ളൂ. അവരില്‍ തന്നെ കേവലം നാലുപേരാണ് വധിക്കപ്പെട്ടത്. എന്നാല്‍ മറ്റു ജേതാക്കളുടെ ചെയ്തികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് അങ്ങേയറ്റം മനുഷ്യത്വപരമായി എണ്ണേണ്ടതുണ്ട്. ഉദാഹരണമായി കുരിശു യോദ്ധാക്കളുടെ ക്രൂരതയുമായി തുലനം ചെയ്യുമ്പോള്‍ 1099ല്‍ അവരുടെ കരങ്ങളാല്‍ ജറുസലത്തിന്റെ പതനം സംഭവിച്ചപ്പോള്‍ 70000 മുസ്‌ലിം സ്ത്രീ പുരുഷന്മാരെയും നിസ്സഹായരായ കുട്ടികളെയുമാണ് കൊന്നുകളഞ്ഞത്. അല്ലെങ്കില്‍ 1874 ഗോള്‍ഡ് കോസ്‌റ് യുദ്ധത്തില്‍ കുരിശിനുകീഴില്‍ തന്നെ പൊരുതിയ ഇംഗ്‌ളീഷ് പട്ടാളം ഒരു ആഫ്രിക്കന്‍ തലസ്ഥാനം കത്തിച്ചു കളഞ്ഞ സംഭവത്തോടും തുലനം ചെയ്യാവുന്നതാണ്. അഹങ്കാരികളായ ഖുറൈശി പ്രമുഖന്മാര്‍ തന്നെ സമീപിച്ചപ്പോള്‍ അദ്ദേഹം ചോദിച്ചു: ‘ഞാന്‍ എന്തു ചെയ്യുമെന്നാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്?. ‘ഉദാരനായ സഹോദരാ, മാപ്പ്” അവര്‍ പറഞ്ഞു. അങ്ങനെ തന്നെയാകട്ടെ നിങ്ങള്‍ സ്വതന്ത്രരാകുന്നു.

You may also like

Comments are closed.