ലേഖനം
നബിയെഴുത്ത്; വായനയിലെ വൈവിധ്യങ്ങള്‍
ഓറിയന്റലിസം ലക്ഷ്യം വെക്കുന്നത് ഇസ്ലാമിനെയും മുഹമ്മദ് നബിയേയും തന്നെയാണെന്നത് വ്യക്തമാണ്. പ്രവാചകരുടെ ജീവിതത്തില്‍ തിന്മ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്ന പരമ്പരാഗത ക്രൈസ്തവ പ്രചരണത്തില്‍ നിന്ന് വ്യത്യസ്തമായി പ്രവാചകര്‍ക്ക് നന്മയും തിന്മയും ഉണ്ടായിരുന്നുവെന്ന് ദ്യോതിപ്പിക്കുന്ന പഠനങ്ങള്‍ പുറത്തിറക്കി മുഹമ്മദ് നബി(സ്വ)യെ സാധാരണ മനുഷ്യനായി അവതരിപ്പിക്കാനുള്ള ശ്രമങ്ങളാണ് പല ഓറിയന്റിലിസ്റ്റ് രചനകളുടേയും കാതല്‍.